Thursday, 2 February 2012

Radio Tour

ഓരോ തവണയും യാത്ര പോകുമ്പോള്‍ മനസ്സില്‍ ഉള്ള ഒരു ആഗ്രഹമായിരുന്നു സഹപ്രവര്‍ത്തകര്‍ എല്ലാരും ഒത്തുള്ള ഒരു യാത്ര...ആഗ്രഹം അറിയിച്ചപ്പോള്‍ സ്ഥലം അറിയിക്കാന്‍ പറഞ്ഞു... ഇടുക്കി എന്ന് പറഞ്ഞു...പറഞ്ഞു തീരുന്നതിന്‍ മുന്നേ എല്ലാവര്ക്കും സമ്മതം...പാഞ്ചാലിമേട്, വാഗമണ്‍ , രാമക്കല്‍മേട്, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളില്‍ പോകാമെന്ന് ചര്‍ച്ച ചെയ്തു തീരുമാനം എടുത്തു...അങ്ങനെ ഒരു വെള്ളിയാഴ്ച ...റേഡിയോ പൂര്‍ണമായും സ്ടുടെന്റ്സ് ആയ പൂജ, ഗൌരി , അലക്സ്‌, ജിബിന്‍. സന്തോഷ്‌  പിന്നെ ഫാകല്ടി ആയ  സുമിതിനെയും ഏല്‍പ്പിച്ചു രാവിലെ ആറു മണിക്ക് പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു...



 റേഡിയോ മാക്ഫാസ്റ്റ് ചെയര്‍മാനും ഒപ്പം മാക്‌ ഫാസ്റ്റ് കോളേജ് പ്രിന്‍സിപ്പലുമായ   റവ: ഫാ : പ്രദീപ്‌ വാഴത്തറ മലയില്‍ , സ്റേഷന്‍ ഡയറക്ടര്‍ ജോര്‍ജ് മാത്യു , അദ്ധേഹത്തിന്റെ ഭാര്യ,പിന്നെ സീമന്ത പുത്രന്‍ ,സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യുടിവ് അരുണ്‍,മാര്‍ക്കറ്റിംഗ് എക്സിക്യുടിവ് ജിന്സന്‍ ,സൌണ്ട് എഞ്ചിനീയര്‍മാരായ പ്രവീണ്‍ ,പ്രജിന്‍ ,റേഡിയോ ജോകി മീനാക്ഷി ,ഓഫിസ് സെക്രട്ടറി സിജോ പിന്നെ ഞാന്‍ .. ഇത്രയും പേരാണ് യാത്രയുടെ തുടക്കത്തില്‍ ബോധനയുടെ ലല്ലലലം എന്ന വാഹനത്തില്‍ ഉണ്ടായിരുന്നത് .

മഴുവങ്ങാട് പമ്പില്‍ നിന്നും ഡീസല്‍ അടിച്ച വാഹനം മല്ലപ്പള്ളി ലക്ഷ്യമാക്കി നീങ്ങി... മല്ലപ്പള്ളി.. മുരണി..ശാസ്താം കോയിക്കല്‍ ..കോട്ടങ്ങള്‍..ചുങ്കപ്പാറ..പൊന്തന്പുഴ ...മുക്കട .എരുമേലി ...മുണ്ടക്കയം.പാഞ്ചാലി മെട് ..കുട്ടിക്കാനം.ഏലപ്പാറ വാഗമണ്‍  ..കട്ടപ്പന...രാമക്കല്‍മേട് ..അതായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്ത റൂട്ട്..

ഏകദേശം ഏഴു മണി ആയപ്പോള്‍ ഞങ്ങളുടെ വാഹനം എന്‍റെ നാടായ ചുങ്കപ്പാറയില്‍ എത്തി..
"ദാ എന്‍റെ നാടായി"  


എന്ന എന്‍റെ കമന്റ്‌ നു

"എന്നാല്‍ ഷട്ടര്‍ ഇട്ടേക്കു"  

എന്ന പ്രവീണിന്റെ കമന്റ്‌ കൂട്ടച്ചിരി ഉണര്‍ത്തി ...ലോകോത്തര നിലവാരമുള്ള കുഴികള്‍ നിറഞ്ഞ റോഡിലൂടെ മരണക്കിണര്‍ അഭ്യാസിയെ പോലെ വാഹനം ഓടിച്ച ഡ്രൈവര്‍ അദ്ധേഹത്തിന്റെ കഴിവ് തെളിയിച്ചപ്പോള്‍ വാഹനം  . പൊന്തന്പുഴയില്‍ എത്തിയിരുന്നു...വലത്തോട്ട് തിരിഞ്ഞു വാഹനം വനത്തിനുള്ളില്‍ പ്രവേശിച്ചു...ശബരി പാതയില്‍...മണ്ഡലകാലം കഴിഞ്ഞ ഉടനെ ആയതു കൊണ്ട് നല്ല വഴി ആയിരുന്നു...വനത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ വാഹനം പൊയ്ക്കൊണ്ടിരുന്നു .. ആദ്യമായി കാണുന്നതിന്റെ അങ്കലാപ്പോടെ മീനാക്ഷിയും മറ്റു പലരും കാനന ഭംഗി  ആസ്വദിച്ച് കൊണ്ടേ ഇരുന്നു...വാഹനം മറ്റൊരു കവല ആയ പ്ലാചേരി  എത്തി ഇടത്തോട്ട് തിരിഞ്ഞു...അവിടെ ഫോറെസ്റ്റ് ഓഫീസിനു മുന്നില്‍ കൂടി വീണ്ടും വനത്തിലേക്ക്...ഇവിടെയാണ്‌ ക്യാപ്ടന്‍, ഉടയോന്‍ തുടങ്ങിയ പടങ്ങള്‍ ഷൂട്ട്‌ ചെയ്തത്...

വഴി ഒരല്പം പോലും തെറ്റാതെ ഇരിക്കാന്‍  ഞാന്‍ മുന്‍പില്‍ തന്നെ ആയിരുന്നു ഇരുന്നത് ... ഈ സമയം അത്രയും എല്ലാവരും നിശബ്ദരായിരുന്നു എന്ന് തന്നെ പറയാം...വാഹനം മുക്കട എത്തിയപ്പോള്‍ മാര്‍കെട്ടിംഗ് മാനേജര്‍ ഷിബു ഇട്ടിയും ഭാര്യയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു... പിന്നെ നേരെ എരുമേലിക്ക്. ..അവിടെ കരിങ്കല്ല് മൂഴി എന്ന സ്ഥലത്ത്  മാനേജര്‍ ജോസഫ്‌ അച്ചന്‍ കാത്തു നില്‍ക്കുമെന്ന് പറഞ്ഞിരുന്നു.. സമയം ഏഴു മുപ്പത്തി രണ്ടു ആയപ്പോള്‍ അച്ചന്‍ പറഞ്ഞ പള്ളിയുടെ താഴെ വണ്ടി എത്തി.. അച്ചനെ കാണുന്നില്ല..മൊബൈലില്‍ വിളിച്ചു നോക്കി..എടുക്കുന്നില്ല..ഇനി അച്ചന്‍ കവലയിലേക്കു പോയി കാണും എന്ന സന്ദേഹത്തില്‍ വാഹനം കവലയിലേക്കു നീങ്ങി...അവിടെയും അച്ഛനില്ല..അര മണിക്കൂര്‍ മുന്‍പ്  അച്ചനുമായി സംസാരിച്ചതാണ് ...എന്നിട്ടും...വീണ്ടും വിളിച്ചു.. ബെല്‍ ഉണ്ട്...
"അച്ചാ അച്ചന്‍ എവിടെയാ..." ശബ്ദം താഴ്ത്തി ഉള്ള മറുപടി..    " ഞാന്‍ ഇവിടെ കുമ്പസാരം കേട്ടോണ്ടിരിക്കുവ"
ഏതായാലും വാഹനം തിരിച്ചു പള്ളിയുടെ താഴത് എത്തി അല്പം കഴിഞ്ഞപ്പോഴേക്കും അച്ഛനും എത്തി...കോറം തികഞ്ഞു...വഴി പറയാനുള്ള ജോലി  അച്ചനെ ഏല്‍പ്പിച്ചു ഞാനും പിന്നിലേക്ക്‌ മാറി...ഇനിയാണ് ആഘോഷം ...

ഏറ്റവും പിറകില്‍ ഞാന്‍. പ്രവീണ്‍, ജിന്സന്‍ ,അരുണ്‍ ....വാഹനത്തില്‍ പ്ലേ ആകുന്ന പാട്ടിനൊപ്പം അരുണ്‍ പാടിക്കൊണ്ടേ ഇരുന്നു...കൂടെ ആരും പാടതതിന്റെന്റെ ദേഷ്യവും അരുണ്‍ വാക്കാല്‍ തീര്‍ത്തു ..എട്ട്‌ ഇരുപത് ആയപ്പോള്‍ വാഹനം മുണ്ടക്കയം എത്തി...എല്ലാവരും ഇറങ്ങി ഹോട്ടലില്‍ കയറി..ഫാമിലി റൂമിലാണ് ഇരുന്നത് . പൊറോട്ട ..അപ്പം കടല മുട്ടകറി ചായ എന്നിവയൊക്കെ മുതുകാടിനെ പോലും അത്ഭുതപ്പെടുത്തുന്ന അപ്പ്രത്യക്ഷം ആയികൊണ്ടിരുന്നു  ...വയറു നിറയെ ബ്രേക്ക്  ഫാസ്റ്റ് കഴിച്ചു ..ശേഷം വാഹനം മല കയറാന്‍ തുടങ്ങി....അപ്പോള്‍ മുതല്‍ പുറകില്‍ ഇരുന്ന ആള്‍ക്കാര്‍ പാടി തുടങ്ങി...കാക്കകുയില്‍ എന്ന ചിത്രത്തിലെ ഗോവിന്ദ എന്ന ഗാനം ആയിരുന്നു അപ്പോള്‍....

കുട്ടിക്കാനതിനു ഇനി വെറും നാലു  കിലോമീറ്റര്‍ മാത്രം...പ്രവീണ്‍ ഇടയ്ക്കിടയ്ക്ക് ഫോട്ടോകള്‍ എടുക്കുന്നുണ്ടായിരുന്നു..



.മുറഞ്ഞപുഴയില്‍ നിന്നും വലത്തോട്ട്...അതെ പാഞ്ചാലി മേട്ടിലേക്ക്..അതാണ്‌ നമ്മള്‍ ആദ്യം കാണാന്‍ പോകുന്നത്...

മുറിഞ്ഞ പുഴയില്‍ നിന്നും ഏഴു കിലോ മീറ്റര്‍ ഉള്ളിലേക്ക് പോയി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പഞ്ചാലി മേട്ടിലെതി... വലതു വശത്തേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന വഴി...ആ വഴിയില്‍ കൃത്യമായ ഇടവേളകളില്‍ കുരിശു നാട്ടിയിരിക്കുന്നു...ഒരുപക്ഷെ ഇവിടെ കുരിശു മല കയറ്റം ഉണ്ടായിരിക്കണം...എല്ലാവരും ആവേശ പൂര്‍വ്വം മല കയറാന്‍ തുടങ്ങി...കൂടെ വന്ന ജിന്സന് യാത്രയില്‍ എന്തോ തണുത്ത കാറ്റു അടിച്ചതിനാല്‍ ആവണം ഒരു വോമിടിംഗ് ടെന്‍ഡെന്‍സി  ...ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും പകുതി ദൂരം കയറി കഴിഞ്ഞിരിക്കുന്നു...ഒഹ്ഹ ....ഞാന്‍ വേഗം ഓടി മല കയറാന്‍ തുടങ്ങി...പക്ഷെ അത് അത്ര എളുപ്പം ആയിരുന്നില്ല...പെട്ടെന്ന് ക്ഷീണിച്ചു...തിരിഞ്ഞു നോക്കിയ ആള്‍ക്കാര്‍ ഞാന്‍ ഇടയില്‍ നിന്നു കിതക്കുന്നത് കണ്ടു കളിയാക്കി ചിരിച്ചു...അവര്‍ക്കറിയില്ലല്ലോ മലകള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന, ഓടിക്കളിച്ച എനിക്ക് ഈ പാഞ്ചാലിമേട് പുത്തരി അല്ലെന്നു...മിനിറ്റുകള്‍....ഞാനും മുകളില്‍ എത്തി...അവിടെ പല തരത്തിലുള്ള ഫോട്ടോ സെക്ഷനുകള്‍ ...ഞാനും അവര്‍ക്കിടയില്‍ ഒരാളായി...






പാഞ്ചാലി മേട്...പണ്ട് വനവാസ കാലത്ത് പാണ്ടവന്മാരും പാഞ്ചാലിയും ഇവിടെ വന്നിരുന്നുവത്രേ.. അതാണ്‌ ഈ പേര് വരാന്‍ കാരണം..അവിടെ ചില വിഗ്രഹങ്ങളും ശിവലിങ്ങവും ഒക്കെ കണ്ടു...മത സൌഹാര്‍ദത്തിന്റെ  പ്രതീകം പോലെ കയറി വരുന്ന വഴികളില്‍ കുരിശും...പക്ഷെ മനസിനെ നോവിച്ചത് മറ്റൊന്നാണ്...മാലിന്യങ്ങള്‍...
പ്ലാസ്റിക് ഉള്‍പ്പെടെ ഉള്ളവ..    ..ഈ മനോഹര പ്രകൃതിയെ പോലും മനുഷ്യര്‍ വെറുതെ വിടുന്നില്ലല്ലോ ....

ഞാന്‍ ഒരു പാറയുടെ മുകളില്‍ കയറി...കണ്ണെത്താ  ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകള്‍ 

മകരസംക്രമ  കാലത്ത് ഇവിടെ നിന്നു നോക്കിയാല്‍ മകര ജ്യോതി കാണാം ...എന്‍റെ പുറകെ മീനാക്ഷിയും പ്രവീണും സിജോയും ജിന്സനും ആ പാറക്കു മുകളില്‍ എത്തി... ഞാന്‍ കണ്ണ്കള്‍ അടച്ചു കൈ വിരിച്ചു പിടിച്ചു അവിടുത്തെ ശുദ്ധ വായു ആവോളം ഉള്ളിലാക്കി.ജോര്‍ജ് സാറിന്റെ മകന്‍ ഇതിനിടയില്‍ നമ്മുടെ റേഡിയോ ട്യുന്‍ ചെയ്തു...തിരുവല്ലയില്‍ കിട്ടുന്നതിലും വ്യക്തമായി അവിടെ പൂജ അവതരിപ്പിച്ചു കൊണ്ടിരുന്ന പുഷ്പ വാണി ആരോഗ്യം  കേട്ടത്  ഞങ്ങളില്‍ സന്തോഷം പകര്‍ന്നു....സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ ആണ് ഞങ്ങള്‍...പാഞ്ചാലി പാറയില്‍...മുന്‍പോട്ടു നടന്നു ചെന്നപ്പോള്‍ ഞങ്ങള്‍ മനോഹരമായ മറ്റൊരു കാഴ്ച കണ്ടു..ഒരു കുളം...പാഞ്ചാലി കുളം...പണ്ട് പാഞ്ചാലി ഈ കുളത്തില്‍ കുളിചിട്ടുണ്ടത്രേ...ആ കുളത്തില്‍ ഏതു വേനലിലും വെള്ളം വറ്റില്ല ...അവിടെ നിന്നു ഫോട്ടോയും എടുത്തു ഞങ്ങള്‍ തിരിച്ചു നടന്നു...പ്രവീണിന്റെ തലയില്‍ വിരിയുന്ന പല ഐഡിയകളും അവന്‍ ഫോട്ടോ ആക്കി കൊണ്ടിരുന്നു...കൃത്യമായ അകലങ്ങളില്‍ നാട്ടിയിരിക്കുന്ന കുരിശുകള്‍ക്കിടയില്‍ വെള്ള ഉടുപ്പിട്ട മീനാക്ഷിയെ കൈകള്‍ വിരിച്ചു നിര്‍ത്തി ഞാന്‍ ഒരു ഫോട്ടോ എടുത്തു.

ഒപ്പം ദൂരെ യുള്ള മലനിരകളെ ഒന്നൊഴിയാതെ ഞാന്‍ ക്യാമറക്ക്  അകത്താക്കി ...മഞ്ഞും കാറ്റും ഒരല്പം പോലും അവിടെ ഇല്ലാതിരുന്നത് കൊണ്ട് എല്ലാം ഞങ്ങള്‍ക്ക് വളരെ വ്യക്തമായി കാണാന്‍ സാധിച്ചു...


ഇത്ര സുന്ദരമായ ഈ സ്ഥലത്തിന് ആവശ്യത്തിനു പരിഗണന നല്‍കാത്ത ദുഖവും ഉള്ളിലൊതുക്കി ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു...വാഗമണ്ണിലേക്ക് 

കുട്ടിക്കാനം കടന്നു വലത്തോട്ട് മരിയന്‍ കോളേജിന്റെ മുന്‍പില്‍ കൂടി ഞങ്ങള്‍ പോകുമ്പോഴും നന്നായി റേഡിയോ കേള്‍ക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു ...ഏലപ്പാറയില്‍   എത്തിയ വാഹനം അവിടുന്ന് വട്ടം ഒടിഞ്ഞു വാഗമണ്‍ റോഡിലേക്ക് തിരിഞ്ഞു...വാഗമണ്‍ ആദ്യമായി കാണാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു പലരും...പാട്ടും ഡാന്‍സും പുറകില്‍ തകര്‍ക്കുന്നുണ്ടായിരുന്നു എങ്കിലും മുന്‍പില്‍ രണ്ടു അച്ചന്മാര്‍ ഉള്ളത് കൊണ്ട് അവ അതിര് വിടാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിച്ചു..
കേരളത്തിലെ ഇടുക്കി ജില്ലയിലെ  ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ.കോട്ടയത്തെ പാലക്ക്  അടുത്താണ് വാഗമൺ. ഈരാറ്റു പേട്ടയില്‍  നിന്നും 28 കിലോമീറ്റർ കിഴക്ക് ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തണുത്ത കാലാവസ്ഥയ്ക്ക് പ്രശസ്തമാണ്. ഇവിടത്തെ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ അനുഗൃഹീതമായ പ്രകൃതിസൗന്ദര്യം ഒന്നു വേറെയാണ്

ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ  ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നുകൂടിയായ വാഗമൺ, വിവാദങ്ങൾക്കിടയിലും അതിവേഗം പ്രശസ്തി ആർജിച്ചു കൊണ്ടിരിക്കുകയാണ്. എത്ര കണ്ടാലും മതിവരാത്ത മൊട്ടക്കുന്നുകളും, ഏറെ സവിശേഷതകൾ നിറഞ്ഞ അനന്തമായ പൈന്‍  മരക്കാടുകളും വാഗമണിന്റെ പ്രത്യേകതയാണ്.ഏതൊരു സഞ്ചാരിയുടെയും മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും അനുഗൃഹീതമായ ഒരു കേന്ദ്രം കൂടിയാണ് വാഗമൺ.
വിനോദസഞ്ചാര മാപ്പിൽ വാഗമൺ സ്ഥാനം പിടിക്കുകയും പത്ര മാധ്യമങ്ങളിലൂ ടെ വാഗമണ്ണിന്റെ പ്രശസ്തി മനസ്സിലാക്കുകയും ചെയ്തതോടെ ഇവിടേക്കുളള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുകയും ചെയ്തു. വാഗമൺ, കോലാഹലമേട് പ്രദേശങ്ങൾ മുൻകാലത്ത് ആരുടെയും ശ്രദ്ധയിൽപെടാതെ കിടക്കുകയായിരുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് ഇൻഡോ-സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളർത്തു കേന്ദ്രം മാത്രമായിരുന്നു.
ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോട മഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.
കീഴ്ക്കാം തൂക്കായ മലനിരകൾ വെട്ടിയരിഞ്ഞ് നിരവധി തൊഴിലാളികളുടെ ജീവൻ ബലിയർപ്പിച്ചാണ് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത് .നദികൾക്ക് സമാന്തരമായി ഉണ്ടായിരുന്ന നടപ്പാതകൾ തെളിച്ചാണ് ആദ്യം വഴിയൊരുക്കിയത്. 1939 ലാണ് ആദ്യമായി ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് റോഡു വെട്ടിയത്. കുതിരവണ്ടികളും കാളവണ്ടികളും സഞ്ചരിച്ച വഴികളിൽ 40-കളിലാണ് ആദ്യമായി മോട്ടോർ വാഹനമെത്തിയത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇഗ്ളണ്ടിൽ നിന്നെത്തിയ ഡാറാമെയിൽ സായിപ്പാണ് തീക്കോയി വരെ റോഡ് പണിതത്. ഇന്നിത് സംസ്ഥാന ഹൈവേയായി രൂപാന്തരപ്പെട്ടിരിക്കുന്നു. കോട്ടയത്തു നിന്നും 65 കിലോമീറ്റർ ആണ് വാഗമണ്ണിലേക്കുളള ദൂരം.
അങ്ങിങ്ങായി ഗതകാലസ്മരണകളുണർത്തുന്ന നൂറ്റാണ്ടുകളുടെ കാൽപ്പാടുകളും ഗുഹകളും സഞ്ചാരികൾക്കായി കാത്തിരിക്കുന്നുണ്ട്.
പൈൻ മരക്കാടുകളാണ് സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രം. അടുത്ത കാലത്താണ് പൈൻമരക്കാടുകളിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. 
.അങ്ങനെ വാഹനം വാഗമണ്‍ സമ്മര്‍ സാന്റ് റിസൊര്‍ടിന്റെ  മുന്‍പില്‍ എത്തി...അവിടെ നിന്നും ഓരോരുത്തരായി പുറത്തിറങ്ങി...അവിടെ ധാരാളം തൊപ്പികള്‍ വില്‍ക്കുന്ന  കടയില്‍ കയറി...മീനാക്ഷി നൂറു രൂപയുടെ ഒരു തൊപ്പിയും ഷാളും വാങ്ങി..

പിന്നെ .എല്ലാവര്ക്കും ഷിബു സാറിന്റെ വക ചോക്കോ ബാര്‍...അതും നുണഞ്ഞു കൊണ്ട് എല്ലാവരും പൈന്‍ മരക്കാടുകളിലേക്ക് പ്രവേശിച്ചു. കണ്ണിനു കുളിര്‍മയും തണലും ഏകി അഞ്ഞൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന പൈന്‍  മരക്കാടു 



 ..20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന ഇതിന്റ പൾപ്പ് ഉപയോഗിച്ചാണ് കറന്‍സി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നത്. പണം കായ്ക്കുന്ന മരം എന്ന അർത്ഥം വരുന്ന തുട്ട് ഗുഡു എന്ന പേരിലാണ് കർണ്ണാടകയിൽ ഇത് അറിയപ്പെടുന്നത്.

ആദ്യം ഒരല്പം ഇറക്കം പിന്നെ നിരപ്പായ സ്ഥലം പിന്നെയും ഇറക്കം ....അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു ഇറങ്ങിയാല്‍ മൊട്ടക്കുന്നുകള്‍... ആ പൈന്‍  മരക്കാടുനിടയിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി...എത്രയോ  സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു...

മരങ്ങളില്‍ ചാരിയും കെട്ടിപ്പിടിച്ചും തൂങ്ങി കിടന്നും ഞങ്ങള്‍ ധാരാളം പടങ്ങള്‍ എടുത്തു...ഉണങ്ങിയ പുല്ലു ധാരാളം വഴിയില്‍ ഉണ്ടായിരുന്നു... ഈ മനോഹര കാഴ്ച കാണാന്‍ ഞങ്ങളുടെ കൂടെ വരാതിരുന്ന ലിജിക്കും പ്രിയക്കും ജീവിതത്തിലെ മനോഹരമായ ഒരു ദിവസമാണല്ലോ നഷ്ട്ടപ്പെട്ടത്‌ എന്ന് ഞാന്‍ ഓര്‍ത്തു...ഇനി നാളെ ഒരിക്കല്‍ വന്നാലും ഈ ടീമിനൊപ്പം പറ്റില്ലല്ലോ ...ധാരാളം ആളുകള്‍ അവിടെ ഉണ്ടായിരുന്നു 



കുറെ സമയം ആ കാടുകള്‍ക്കിടയില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ പുറത്തേക്കു വന്നു.
സർക്കാരും സ്വകാര്യ വ്യക്തികളും അവിടെ വൻ ടൂറിസം പ്രോജക്ടുകൾ തയ്യാറാക്കി കഴിഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിൽ (ജിം)അവതരിപ്പിച്ച ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ട ഇനങ്ങളുടെ വികസന പദ്ധതികൾ നടന്നു വരുന്നു. പദ്ധതികൾ പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് ഇവിടെ ആവശ്യമായ താമസം, ഭക്ഷണം തുടങ്ങിയവക്ക് പ്രയാസമുണ്ടാവില്ല. പദ്ധതികൾ പലതും പ്രകൃതിക്ക് മാറ്റം വരാത്ത രീതിയിൽ വേണമെന്ന നിഷ്കർശത ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. എങ്കിലും ചില കയ്യേറ്റങ്ങളും അതിരുവിടലുകളുമൊക്കെ കാണാനുണ്ട്. വിദേശികളും സ്വദേശികളും ആഗ്രഹിക്കുന്ന രീതിയിലുളള ഭക്ഷണ ശാലകളും പാർപ്പിടങ്ങളും ഇപ്പോൾ തന്നെ പണി പൂർത്തിയായിട്ടുണ്ട്. കെ ടി ഡി സി യും , ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റിയും വൻ പദ്ധതികൾക്കുളള ഒരുക്കത്തിലാണ്. 650 ഏക്കർ സ്ഥലത്താണ് കെ.ടി.ഡി.സിയുടെ പദ്ധതി. സൊസൈറ്റിയും വലിയ പ്രോജക്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഞങ്ങള്‍ ഇപ്പോള്‍ കയറി ഇറങ്ങിയ പൈൻ മരക്കാടുകളാണ് സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രം. ഇതിനടുത്താണ് നേരത്തെ ഇൻഡോ-സ്വിസ് പ്രോജക്ട് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഈ കെട്ടിടങ്ങൾ ടൂറിസ്റ് റിസോർട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി അഗ്രി കൾച്ചർ കോളേജും സ്ഥാപിതമായി. അടുത്തു തന്നെ കെ.ടി.ഡി.സിയുടെ ഹോട്ടൽ സമുച്ചയം കൂടി ഉയരും.
വഴിക്കടവിലെ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ കുരിശുമലയിലും കോലാഹലമേട്ടിലെ തങ്ങൾ പാറയിലും ഹിന്ദുക്കളുടെ മുരുകൻ മലയിലും സീസണിൽ തീർഥാടകരുടെ പ്രവാഹമാണ്. 
തങ്ങള്‍ മല ,മുരുഗന്‍ മല , കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. തേയില തോട്ടങ്ങള്‍ , പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. വാഗമൺ പശ്ചിമ ഘട്ടത്തിന്റെ  അതിരിൽ ആണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി  വരെ നീണ്ടുകിടക്കുന്നു.
.ഏതായാലും ആവശ്യത്തിനു വെള്ളം ആ കടയില്‍ നിന്നും വാങ്ങി വണ്ടിക്കുള്ളില്‍ വെച്ചു കൊണ്ട് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു... അടുത്ത സ്ഥലമായ അഞ്ചുരുളിയിലേക്ക് 
....

(തുടരും......)


ഭാഗം രണ്ടിനായി ഇവിടെ അമര്‍ത്തുക

Posted By , Sumesh Chunkappara
www.nazhika.blogspot.com

No comments:

Post a Comment